SREE NARAYANA GURU

SREE NARAYANA GURU is a English group. It is a CLOSED group. They attracted 10,733 members. So it is a Huge group. 129469760453849 is the identifier of this group with Facebook. We last updated on 2015-01-30 01:21:12.

THIS FORUM IS OPEN TO ALL PEOPLE REGARDLESS OF THEIR RELIGION OR CASTE. YOU CAN POST ARTICLES RELATED TO THE LIFE AND TEACHINGS OF GREAT SAINT AND PHILOSOPHER SREE NARAYANA GURU. PLEASE USE THE FORM TO MAKE FRIENDS IN THE NAME OF GURUDEVAN. എല്ലാവരും ആത്മസഹോദരരെന്ന ' ഗുരുവചനം ലോകം സ്വായത്തമാക്കിയാല്‍ , ഗുരുവരുളിയതുപോലെ അനുകമ്പ എന്ന വികാരം മാനവരാശി ശീലമാക്കിയാല്‍ മനുഷ്യന്‍റെ എല്ലാ ദുഖങ്ങള്‍ക്കും പരിഹാരമാകും . മതമല്ല മനുഷ്യനാണ് പ്രധാനം എന്ന ചിന്ത പുലരണമെങ്കില്‍ ഗുരുവചനങ്ങള്‍ ജീവിതത്തില്‍ പാലിക്കുകതന്നെ ചെയ്യണം .ഗുരുദേവകൃതികളായ ദൈവദശകവും , അനുകമ്പാദശകവും , ജീവകാരുണ്യപഞ്ചകവും വായിച്ചറിഞ്ഞ ഏതൊരാള്‍ക്കും മതമെന്ന വികാരത്തിന് മുകളില്‍ മനുഷ്യനെന്ന വികാരം മുറ്റിനില്‍ക്കുന്നതായി അനുഭവിക്കാന്‍ കഴിയും .
ഇവിടെയാണ്‌ ഗുരു നാരായണന്‍റെ വചനങ്ങള്‍ കാലാതിവര്‍ത്തിയാകുന്നത് . ആ പുണ്യാത്മാവ് തന്‍റെ അവതാരലക്‌ഷ്യം പൂര്‍ത്തിയാക്കി പരമസത്യത്തില്‍ വിലയം പ്രാപിച്ചെങ്കിലും ആ യുഗപുരുഷന്‍ ജഗത്തിനുനല്‍കിയ മഹാധോരണികള്‍ കാലദേശഭേദം കൂടാതെ ആകാശ സീമയോളം പരന്ന് പ്രവഹിക്കുന്നു . ആ മഹാപ്രവാഹത്തിലെ കണ്ണികളായി തീരാന്‍ വെമ്പല്‍കൊള്ളുന്ന ഒരു തലമുറ ഇവിടെ ഉയര്‍ന്നുവരട്ടെ !ആ വിശ്വഗുരു നമുക്ക്‌ നല്‍കിയ സംഭാവനകളെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരു വിശ്വമാനവനായി ജീവിക്കാന്‍ പ്രതിജ്ഞയെടുക്കാം . കാലതീതമാകുന്ന ആ വാക്ധോരണികളെ ലോകം മുഴുവന്‍ എത്തിക്കാനായി ഒന്നുചേര്‍ന്ന് മുന്നേറാം .

മാന്യ അംഗങ്ങളെ നമ്മുടെ ഗ്രൂപ്പിന്‍റെ ലക്‌ഷ്യം വിവാദങ്ങള്‍ സൃഷ്ടിക്കുകയോ , ഏതെങ്കിലും മത പ്രചാരണമോ , ഇതര മത നിന്ദയോ അല്ല . മതങ്ങള്‍ക്ക് അതീതമായി നിന്നുകൊണ്ട് മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിപ്പിച്ച സദ്ഗുരു ശ്രീനാരായണ പരമഹംസരുടെ വചനങ്ങളെ പ്രചരിപ്പിക്കുകയും , ആ പുണ്യപുരുഷനെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് . അതിനാല്‍ എല്ലാവരും ഗുരുവിനെ സംബന്ധിക്കുന്ന വിഷയങ്ങള്‍ മാത്രം പോസ്റ്റു ചെയ്യുക . അനാവശ്യ പോസ്ടിങ്ങുകള്‍ ഒഴിവാക്കുക .

ഗ്രൂപ്പിന്‍റെ മാര്‍ഗരേഖയുമായി പൊരുത്തപ്പെടാത്ത പോസ്റ്റുകള്‍ ഒഴിവാക്കുന്നതാണ് . നമ്മുടെ ലക്‌ഷ്യം ഗുരുനാരായണന്‍ മാത്രമാണെന്ന ഉത്തമ ബോധ്യം എല്ലാവരും പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു .
ഏവര്‍ക്കും ഗുരുകൃപ ഉണ്ടാകട്ടെ .